കോൺക്രീറ്റ് മിക്സിംഗ് ട്രക്ക് അമിത വേഗതയിൽ പാഞ്ഞെത്തി; ചവിട്ടിയപ്പോൾ കൺട്രോൾ കിട്ടിയില്ല; തലകുത്തനെ മറിഞ്ഞ് അപകടം; രണ്ടു വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം; സംഭവം പൂനെയിൽ
പൂനെ: അമിത വേഗതയിൽ പാഞ്ഞെത്തിയ കോൺക്രീറ്റ് മിക്സിംഗ് ട്രെക്ക് തലകീഴായി മറിഞ്ഞു. അടിയിൽപ്പെട്ട വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം. പൂനെയിലാണ് സംഭവം. അമിത വേഗത്തിലെത്തി വളവ് വീശിയെടുക്കുമ്പോൾ കോൺക്രീറ്റ് മിക്സചറിംഗ് ട്രെക്ക് തലകീഴായി മറിയുകയായിരുന്നു.
ഈ സമയത്ത് ഇതുവഴി സ്കൂട്ടറിലെത്തിയ വിദ്യാർത്ഥിനികളുടേ മേലേക്കാണ് ട്രെക്ക് തലകീഴായി മറിഞ്ഞത്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്.
21 വയസ് വീതം പ്രായമുള്ള ബിരുദ വിദ്യാർത്ഥിനികളായ പ്രാഞ്ജലി യാദവ്, അശ്ലേഷ ഗവാണ്ടേ എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഹിഞ്ചേവാഡിയിലേക്ക് പോവുകയായിരുന്നു വിദ്യാർത്ഥിനികൾ. സാഖർ പാട്ടിൽ ചൌക്കിന് സമീപത്ത് വച്ച് ട്രെക്ക് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെയാണ് അപകടം നടന്നത്.