പഴ്സ് തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയെയും വലിച്ചിഴച്ചുകൊണ്ട് ബൈക്ക് നീങ്ങി; കരഞ്ഞ് നിലവിളിച്ചിട്ടും പിടിവിട്ടില്ല; പരിക്ക്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം തുടങ്ങി; സംഭവം ഉത്തർപ്രദേശിൽ

Update: 2024-12-04 09:20 GMT

ലഖ്നൗ: നാട്ടിൽ ഇപ്പോൾ കള്ളന്മാരും പിടിച്ചുപറിക്കാരും ദിനം പ്രതി വർധിക്കുകയാണ്. റോഡിലൂടെ നടന്നുപോകുമ്പോൾ ബൈക്കിലെത്തി മാല പൊട്ടിച്ച് ഓടാൻ ശ്രമിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അങ്ങനെ ഒരു ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഉത്തർപ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്.

വികാസ്നഗറിലെ ഒരു റോഡിലൂടെ നടന്നുപോകുമ്പോൾ ആയിരിന്നു യുവതിക്ക് നേരെ ആക്രമണം നടന്നത്. ഇതുവഴി നടന്നുപോവുകയായിരുന്ന യുവതിയുടെ കയ്യിൽ നിന്നും ബൈക്കിൽ പോവുകയായിരുന്ന രണ്ടുപേർ പഴ്സ് തട്ടിപ്പറിക്കാൻ നോക്കുകയാണ്. പഴ്സ് തട്ടിപ്പറിക്കാൻ ശ്രമിക്കുന്നു എന്ന് മാത്രമല്ല യുവതിയേയും വലിച്ചിഴച്ചുകൊണ്ട് ഏതാനും മീറ്ററുകൾ ബൈക്കോടിച്ച് പോവുകയും ചെയ്തു.

സമീപത്തുണ്ടായിരുന്ന സിസിടിവിയിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. റീന ചൗഹാൻ എന്ന യുവതിയാണ് അക്രമത്തിന് ഇരയായത്. അലിഗഞ്ചിലുള്ള മക്കളുടെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുവരികയായിരുന്നു യുവതി. ജാങ്കിപുരം ഗാർഡനിലെ താമസക്കാരിയാണ് റീന. ബൽറാംപൂരിൽ ഇൻസ്‌പെക്ടറാണ് റീനയുടെ പിതാവ് ഒ. പി ചൗഹാൻ.

ബൈക്കിലുണ്ടായിരുന്നവർ പഴ്സ് തട്ടിപ്പറിക്കാൻ ശ്രമിച്ചെങ്കിലും യുവതി അത് വിടാതെ പിടിച്ചു. പക്ഷെ , യുവതിയെയും വലിച്ചിഴച്ചുകൊണ്ട് ബൈക്ക് മുന്നോട്ട് പോവുകയായിരുന്നു. ഇത് യുവതിക്ക് പരിക്കേൽക്കാനും കാരണമായിട്ടുണ്ട്. ഉടനെ തന്നെ റീന പോലീസിനെ വിവരം അറിയിച്ചു. സംഭവത്തിൽ കൂടുതൽ കേസ് അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News