പെണ്‍കുട്ടിയുടെ കയ്യിലും തുടയിലും മോശമായി സ്പര്‍ശിച്ചു; ലൈംഗിക ചുവയോടെ സംസാരിച്ചു; പോക്‌സോ കേസ് ചുമത്തി; പതിനൊന്നുകാരിയോട് മോശമായി പെരുമാറിയ ലഫ്. കേണലിന്‍റെ ശിക്ഷ റാദ്ദാക്കില്ലെന്ന് കോടതി

Update: 2025-02-18 13:40 GMT

മുംബൈ: പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ മുന്‍ ലഫ്റ്റനെന്‍റ് കേണലിനെതിരെയുള്ള ശിക്ഷ റദ്ദാക്കില്ലെന്ന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടു. ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രതി ബോംബൈ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജനറല്‍ കോര്‍ട്ട് മാര്‍ഷല്‍ (ജിസിഎം) പുറപ്പെടുവിച്ച അഞ്ച് വര്‍ഷത്തെ തടവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിയുടെ ഹര്‍ജി കോടതി തള്ളി. 2020 ലാണ് മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ തന്‍റെ സഹപ്രവര്‍ത്തകന്‍റെ മകളോട് മോശം രീതിയിൽ ഇയാൾ പെരുമാറിയത്.

പ്രതി കുട്ടികളെ കാണണം എന്നാവശ്യപ്പട്ടത് പ്രകാരം ആര്‍മി ഹവില്‍ദാര്‍ തന്‍റെ മകനേയും മകളേയും കൊണ്ട് പ്രതിയുടെ മുറിയിലേക്ക് പോവുകയായിരുന്നു. ഹവില്‍ദാര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ സമയത്ത് പ്രതി പെണ്‍കുട്ടിയുടെ കയ്യിലും തുടയിലും മോശം രീതിയില്‍ സ്പര്‍ശിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നാണ് ആരോപണം.

ശേഷം ബാഡ് ടച്ച് മനസിലാക്കിയ കുട്ടി പിതാവിനോട് അപ്പോള്‍ തന്നെ സംഭവത്തെപറ്റി തുറന്നു പറഞ്ഞു. തുടര്‍ന്ന് ഹവില്‍ദാര്‍ ഇയാള്‍ക്കെതിരെ പരാതിപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് സിജെഎം പ്രതിക്കെതിരെ ചുമത്തിയിരുന്നത്. കോര്‍ട്ട് മാര്‍ഷ്യല്‍ ഓര്‍ഡര്‍ 2024 ജനുവരിയില്‍ ആര്‍മ്ഡ് ഫോഴ്സ് ട്രൈബ്യൂൺല്‍ (എഎഫ്ടി) ശരിവെക്കുകയും ചെയ്തു.

Tags:    

Similar News