ബം​ഗളൂരുവിൽ നിർമ്മാണത്തിലുള്ള കെട്ടിടം തകർന്നുവീണ് വൻ അപകടം; ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങി കിടക്കുന്നു; രക്ഷാപ്രവർത്തനം തുടരുന്നു

Update: 2024-10-22 14:40 GMT

ബം​ഗളൂരു: ബം​ഗളൂരുവിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണ് അപകടം. ഇതിനിടെ പ്രദേശത്ത് ശക്തമായ മഴയും തുടരുകയാണ്. അപകടത്തിൽ ഒരാൾ മരിച്ചതായും വിവരങ്ങൾ ഉണ്ട്. കെട്ടിടാവശിഷ്ടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട് .

ബീഹാർ സ്വദേശിയായ നിർമ്മാണ തൊഴിലാളിയാണ് മരിച്ചത്. ഹെന്നൂരിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്ന് വീണത്. വൈകുന്നേരമാണ് ബംഗളുരുവിനെ നടുക്കി അപകടം നടന്നത്. നിർമാണം ഏതാണ്ട് പൂർത്തിയായ കെട്ടിടമാണ് തകർന്നു വീണത്.

കുടുങ്ങി കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. സംഭവ സ്ഥലത്ത് പോലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തുകയാണ്‌. കെട്ടിടം തകർന്ന് വീഴുന്നതിന്റെ ഭയാനകമായ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. തൊട്ട് അടുത്തുള്ള കെട്ടിടത്തിലെ സിസിടിവിയിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണിത്. അപകടത്തിൽ ഇപ്പോൾ രക്ഷാപ്രവർത്തനം തുടരുകയാണ്.

Tags:    

Similar News