കാർ ഫ്‌ളൈ ഓവറിലൂടെ അതിവേഗത്തിൽ കുതിച്ചതും കേട്ടത് ഉഗ്ര ശബ്ദം; നിയന്ത്രണം തെറ്റി മറിഞ്ഞ് നാല് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം; സംഭവം കോലാറിൽ
By : സ്വന്തം ലേഖകൻ
Update: 2025-11-24 10:38 GMT
കർണാടക: ശബരിമല തീർത്ഥാടനത്തിനായി പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച കാർ അമിതവേഗത്തിൽ നിയന്ത്രണം വിട്ട് ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് മറിഞ്ഞ് നാലുപേർ മരിച്ചു. കർണാടകയിലെ ദേശീയപാതയിൽ വെച്ചാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്.
വളരെ വേഗത്തിലെത്തിയ കാർ ഫ്ലൈ ഓവറിന്റെ കൈവരിയിൽ ഇടിച്ച ശേഷം താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ നാലുപേരും മരണപ്പെട്ടു. മരിച്ചവർ തമിഴ്നാട് സ്വദേശികളായ ശബരിമല തീർത്ഥാടകരാണെന്നാണ് പ്രാഥമിക വിവരം.
വിവരം അറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.