ബിഹാറില്‍ എന്‍ഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തും; നിതീഷ് തന്നെ നയിക്കുമെന്ന് ചിരാഗ് പാസ്വാന്‍

Update: 2025-08-05 12:37 GMT

പാറ്റ്‌ന: ബിഹാറില്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം വന്‍ ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രിയും എസ്‌ജെപി-രാം വിലാസ് അധ്യക്ഷനുമായ ചിരാഗ് പാസ്വാന്‍. 225ലധികം സീറ്റുകള്‍ നേടിയായിരിക്കും എന്‍ഡിഎ ഭരണം നിലനിര്‍ത്തുകയെന്നും ചിരാഗ് അവകാശപ്പെട്ടു. 'എന്‍ഡിഎയിലെ കക്ഷികളെല്ലാം ഒറ്റക്കെട്ടാണ്. സംസ്ഥാനത്ത് എന്‍ഡിഎ മാത്രമാണ് വിജയിക്കാന്‍ പോകുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നേരിടാന്‍ ഞങ്ങള്‍ സജ്ജരായി കഴിഞ്ഞു. പ്രതിപക്ഷം തീര്‍ത്തും ദുര്‍ഭലമാണ്.'-ചിരാഗ് പാസ്വാന്‍ പറഞ്ഞു.

താനും മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഒരു പ്രശ്‌നവും ഇല്ലെന്നും തനിക്ക് നിതീഷിനെ പൂര്‍ണ വിശ്വാസമാണെന്നും അദ്ദേഹം തന്നെ സംസ്ഥാനത്ത് എന്‍ഡിഎ സഖ്യത്തിനെ നയിക്കുമെന്നും ചിരാഗ് പറഞ്ഞു. വിജയിക്കില്ലെന്നുറപ്പായ പ്രതിപക്ഷം എന്‍ഡിഎയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വെറുതെ പ്രചരിപ്പിക്കുകയാണെന്നും ചിരാഗ് കുറ്റപ്പെടുത്തി.

Tags:    

Similar News