പുതുവര്‍ഷത്തില്‍ വ്യാപാരികള്‍ക്ക് ആശ്വാസ വാര്‍ത്ത; വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു.
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍, രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 14.50 രൂപയാണ് കുറച്ചത്. അഞ്ച് മാസത്തിനിടെ 172. 50 രൂപ കൂട്ടിയതിന് ശേഷമാണ് ഇപ്പോള്‍ വില കുറച്ചിരിക്കുന്നത്. ഇതോടെ 1804 രൂപയാണ് കേരളത്തില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. ഇതോടെ കൊച്ചിയില്‍ വില 1,812 രൂപയായി. കോഴിക്കോട്ട് 1,844.5 രൂപ. തിരുവനന്തപുരത്ത് 1,833 രൂപ.
എന്നാല്‍ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വിലയില്‍ ഇക്കുറിയും മാറ്റമില്ല. കൊച്ചിയില്‍ വില 810 രൂപ. കോഴിക്കോട്ട് 811.5 രൂപ, തിരുവനന്തപുരത്ത് 812 രൂപ.
കഴിഞ്ഞ മാസം 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 16 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. അഞ്ച് മാസത്തിനിടെ വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചത് വാണിജ്യസ്ഥാപനങ്ങളെയും ചെറുകിട വ്യവസായങ്ങളെയും സാരമായി ബാധിച്ചു. ദൈനംദിന ആവശ്യങ്ങള്‍ക്കായി സിലിണ്ടര്‍ ഉപയോഗിക്കുന്ന ഹോട്ടലുകള്‍, കടകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെയാണ് വില വര്‍ദ്ധന നേരിട്ട് ബാധിച്ചത്. പുതുവര്‍ഷത്തില്‍ വില കുറച്ചത് വ്യാപാരികള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്.