ഏഴും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയച്ചത് കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന
പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
അഹമ്മദാബാദ്: പെണ്‍മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലാണ് സംഭവം. നവഗാം പട്ടണത്തിലെ ഒരു ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരിയായ അസ്മിത സോളങ്കിയാണ് (32) തന്റെ ഏഴും അഞ്ചും വയസ്സുള്ള കുട്ടികളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന്റെ ഉത്തരത്തില്‍ തൂങ്ങി മരിച്ചത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
അസ്മിതയും ഭര്‍ത്താവ് ജയേഷും മക്കളും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ രാജേഷ് ബാരിയ പറഞ്ഞു. കുടുംബപ്രശ്‌നങ്ങളാണോ മരണത്തിലേക്കു നയിച്ചതെന്നു പൊലീസ് സംശയിക്കുന്നുണ്ട്. ജയേഷിന്റെ മൊഴി രേഖപ്പെടുത്തിയെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും.