ഡിണ്ടിഗലിൽ കോട്ടൺ മില്ലിന് തീപിടിച്ചു; വന്‍ നാശനഷ്ടമെങ്കിലും ആളപായമില്ല; തീ നിയന്ത്രണ വിധേയമാക്കിയത് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ

Update: 2025-09-13 07:13 GMT

ചെന്നൈ: തമിഴ്നാട് ഡിണ്ടിഗലിന് സമീപം പിള്ളൈർനാഥം പ്രദേശത്തെ ഒരു കോട്ടൺ മില്ലിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

തീപിടിത്തമുണ്ടായ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ തീയണയ്ക്കാൻ സാധിച്ചത്. എന്നാൽ, ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കോട്ടൺ കരിഞ്ഞു നശിച്ചതായി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചിന്നപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച സമാനമായ രീതിയിൽ തൂത്തുക്കുടിയിലെ ഒരു തീപ്പെട്ടി നിർമ്മാണ കമ്പനിയിലും തീപിടിത്തമുണ്ടായിരുന്നു. അന്ന്, മെഷീനുകൾക്കും നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾക്കും തീപിടിച്ച് വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. തൊഴിലാളികൾ തീപ്പെട്ടികൾ നിർമ്മിക്കുന്നതിനിടെയാണ് അന്ന് തീപിടിത്തം ഉണ്ടായത്.

Tags:    

Similar News