കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു: കേന്ദ്ര ആരോഗ്യമന്ത്രാലയം അവലോകന യോഗം ചേര്‍ന്നു

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു: കേന്ദ്ര ആരോഗ്യമന്ത്രാലയം അവലോകന യോഗം ചേര്‍ന്നു

Update: 2025-05-25 16:34 GMT
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു: കേന്ദ്ര ആരോഗ്യമന്ത്രാലയം അവലോകന യോഗം ചേര്‍ന്നു
  • whatsapp icon

ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അവലോകനയോഗം ചേര്‍ന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും ഗുരുതരമല്ലെന്നും രോഗബാധിതര്‍ വീടുകളില്‍തന്നെ പരിചരണത്തിലാണെന്നും യോഗം വിലയിരുത്തി.

നിലവിലെ സാഹചര്യത്തില്‍ ജാഗ്രത ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മേയ് 19 വരെ ഇന്ത്യയില്‍ 257 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Tags:    

Similar News