മഹാരാഷ്ട്രയില്‍ പശുക്കടത്ത് സംശയിച്ച് ആക്രമണം; ചെരുപ്പ് വ്യാപാരിയെ മര്‍ദ്ദിച്ചു
മഹാരാഷ്ട്രയില്‍ പശുക്കടത്ത് സംശയിച്ച് ആക്രമണം
മുംബൈ: പശുക്കടത്ത് സംശയിച്ച് മഹാരാഷ്ട്രയില്‍ ചെരിപ്പ് വ്യാപാരിക്ക് നേരെ ആക്രമണം. വ്യാഴാഴ്ച അര്‍ധ രാത്രിക്കു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മുഹമ്മദ് ഹജക്കിനെ ഗോസംരക്ഷര്‍ ആക്രമിച്ചത്. പ്രതിശ്രുതവധുവിനോട് സംസാരിച്ച് കൊണ്ട് നടന്നുപോകവെ ആണ് അമിതവേഗതയില്‍ വന്ന വാഹനം വഴിയിലുള്ള പശുവിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്.
വാഹനത്തിന്റെ ചിത്രമെടുക്കാന്‍ ഹജക്ക് ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനു ശേഷം പരിക്കേറ്റ പശുവിന്റെ ചിത്രമെടുത്ത് പ്രതിശ്രുത വധുവിന് അയച്ചുകൊടുത്തു. പശുവിന്റെ ചിത്രമെടുക്കുന്നത് കണ്ട് പിന്നാലെ വന്ന ആളുകളാണ് ഹജക്കിനെ മര്‍ദിച്ചത്. അയാള്‍ കന്നുകാലി കച്ചവടക്കാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.
ഹജക്കിന്റെ കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ് ഹജക് ചികിത്സയിലാണ്. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്തു. അതില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ദര്‍ ദേശ്പാണ്ഡെ (30), ഓംകാര്‍ ലാന്‍ഡെ (23), അനില്‍ ഗോഡ്കെ (26), രോഹിത് ലോല്‍ഗെ (20). അറസ്റ്റിലായ പ്രതികളെല്ലാം ബീഡ് സ്വദേശികളാണ്. നാല് പ്രതികളെയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി.മഹാരാഷ്ട്രയില്‍ പശുക്കടത്ത് സംശയിച്ച് ആക്രമണം; ചെരുപ്പ് വ്യാപാരിയെ മര്‍ദ്ദിച്ചു