യുവതിയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് 84 ലക്ഷം തട്ടി; മൂന്നു പേര്‍ അറസ്റ്റില്‍
യുവതിയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് 84 ലക്ഷം തട്ടി; മൂന്നു പേര്‍ അറസ്റ്റില്‍
ഡല്‍ഹി: യുവതിയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് 84 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതു. ചൊവ്വാഴ്ചയാണ് സംഭവം. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തന്റെ 84 ലക്ഷം രൂപ സംഘം തട്ടിയെടുത്തതായി യുവതി പൊലീസില്‍ പരാതി നല്‍കുക ആയിരുന്നു. യുവതി പൊലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നതെന്ന് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് സിംഗ് പറഞ്ഞു.
തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ രാം സിംഗ്, അക്ഷയ് കുമാര്‍, നരേന്ദ്ര സിംഗ് ചൗഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്ഷയ് കുമാര്‍ ബാങ്ക് ജീവനക്കാരനും രാം സിംഗ് അക്കൗണ്ട് ഹോള്‍ഡമാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രതികള്‍ സമാനമായ കേസുകളില്‍ മുന്‍പും അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരുടെ കൂട്ടാളികളിലൊരാളായ ഉമേഷ് മഹാജനെ കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.