'പ്രാവുകളുടെ ചിറകടി ശബ്ദം ഇനി ഇല്ല...'; രോ​ഗവ്യാപന സാധ്യത കൂടുതൽ; പ്രാവ് തീറ്റ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനൊരുങ്ങുന്നു; തീറ്റ വിൽപ്പനക്കാർ ആശങ്കയിൽ; ഇനി ഡൽഹിയെ എങ്ങനെ അടയാളപ്പെടുത്തുമെന്ന് ജനങ്ങൾ..!

Update: 2024-11-02 11:04 GMT

ഡൽഹി: ഡൽഹിയിൽ പതിറ്റാണ്ടുകളായി നിലനിന്ന പ്രാവിന് തീറ്റ കൊടുക്കുന്ന കാഴ്ച ഇനി അന്യമാവും. നമ്മൾ നേരിട്ടും ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും വരകളിലൂടെയും കണ്ട കാഴ്ച ഇനി ചരിത്രമാകും. ഡൽഹി നഗരത്തിലെ മനോഹരമായ ഒരു പതിവ് കാഴ്ചയാണ് പ്രാവിന് തീറ്റ കൊടുക്കുന്നത്. ഇപ്പോഴിതാ പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ അധികൃതർ അടച്ചു പൂട്ടാനൊരുങ്ങുകയാണ്.

രോ​ഗവ്യാപന സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി എടുത്തിരിക്കുന്നത്. ഡൽഹിയിലെ ഐകോണിക് കാഴ്ചകളിലൊന്നാണിത്. ന​ഗരത്തിൽ വിവിധയിടങ്ങളിലായി ഇത്തരത്തിൽ പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങളുണ്ട്. എന്നാൽ ഇതും ഡൽഹിയിൽ അന്യമാവുകയാണ്.

ഡൽഹിയെ അടയാളപ്പെടുത്തുന്നവരെല്ലാം ഈ ചിറകടികളും മനസിൽ ഉൾപ്പെടുത്തും. ഡൽഹി കാണാനെത്തുന്നവർക്കും എന്നും ഇതൊരു കൗതുക കാഴ്ചയാണ്. പല കേന്ദ്രങ്ങളും ഇതിനോടകം ഇല്ലാതായി. കൊണാട്ട് പ്ലേസ്, ജണ്ഡേവാലൻ, തൽക്കത്തോറ.

അങ്ങനെ ന​ഗര മധ്യത്തിൽ ബാക്കിയുള്ളയിടങ്ങൾ ദിവസവും പതിനായിരക്കണക്കിന് പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നു. ഇതോടെ തീറ്റ വില്പനക്കാരും ആശങ്കയിലായിരിക്കുകയാണ്.

Tags:    

Similar News