നേപ്പാളിൽ നേരിയ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി; വീടുകളടക്കം കുലുങ്ങി; പരിഭ്രാന്തിയിൽ ജനങ്ങൾ; മുന്നറിയിപ്പ് നൽകി അധികൃതർ
By : സ്വന്തം ലേഖകൻ
Update: 2025-04-05 15:19 GMT
കാഠ്മണ്ഡു: നേപ്പാളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി വിവരങ്ങൾ. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം വൈകുന്നേരം 7.52 നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 20 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കി.
ഭൂകമ്പ മുന്നറിയിപ്പ് സംവിധാനമനുസരിച്ച് നേപ്പാളിലെ ഗാർഖകോട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നേപ്പാളിലുണ്ടായ ഭൂചലനത്തിന്റെ ഭാഗമായി ഡൽഹി-എൻസിആറിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഭൂചലനത്തിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഉത്തർപ്രദേശിലും ബിഹാറിലും ചലനങ്ങളുണ്ടായതായി നെറ്റിസൺസ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.