അനധികൃത ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പ് കേസ്: നടി ഉര്‍വശി റൗട്ടേലയ്ക്കും മുന്‍ എംപി മിമി ചക്രവര്‍ത്തിക്കും ഇഡി നോട്ടീസ്

അനധികൃത ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പ് കേസ്: നടി ഉര്‍വശി റൗട്ടേലയ്ക്കും മുന്‍ എംപി മിമി ചക്രവര്‍ത്തിക്കും ഇഡി നോട്ടീസ്

Update: 2025-09-14 13:29 GMT

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയും നടിയുമായ മിമി ചക്രവര്‍ത്തിയോടും ബോളിവുഡ് താരം ഉര്‍വശി റൗട്ടേലക്കും ഇഡി നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ച് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത.

അനധികൃത ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ തിങ്കളാഴ്ച ഹാജരാകാനാണ് മിമിയോടു നിര്‍ദേശിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഉര്‍വശി ഹാജരാകേണ്ടത്.

1xBet എന്ന വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി. കേസില്‍ ഇഡി അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി അഭിനേതാക്കളെയും ക്രിക്കറ്റ് താരങ്ങളെയും ഇഡി ചോദ്യംചെയ്തിരുന്നു.

Tags:    

Similar News