നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുത്തു; പിന്നാലെ റോക്കറ്റ് ലോഞ്ചറുകൾ മണ്ണിൽ പുതഞ്ഞ നിലയിൽ; പരിഭ്രാന്തരായി തൊഴിലാളികൾ; അന്വേഷണം തുടങ്ങി; സംഭവം പഞ്ചാബിൽ
By : സ്വന്തം ലേഖകൻ
Update: 2024-11-28 15:23 GMT
ഡൽഹി: നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കവേ മണ്ണിൽ പുതഞ്ഞ നിലയിൽ റോക്കറ്റ് ലോഞ്ചറുകളെ കണ്ടെത്തി. ഇതോടെ തൊഴിലാളികൾ എല്ലാം പരിഭ്രാന്തരായി. പഞ്ചാബിലെ ഗുരുദാസ്പൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. പ്രദേശത്ത് നിന്നും പത്ത് റോക്കറ്റ് ലോഞ്ചറുകളാണ് കണ്ടെത്തിയത്.
റെയിൽവെ സ്റ്റേഷൻ നവീകരണത്തിനായുള്ള നിർമ്മാണ പ്രവർത്തനത്തിനിടയാണ് റോക്കറ്റ് ലോഞ്ചറുകൾ ലഭിച്ചത്. നിർമ്മാണം നടക്കുന്ന സ്ഥലത്ത് കുഴിയെടുത്തപ്പോഴായിരുന്നു സംഭവം നടന്നത്. കുഴിച്ചിട്ട നിലയിലാണ് ആയുധം കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.