ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ച് സുരക്ഷാസേന; ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിളിനും വീരമൃത്യു; തിരച്ചലില്‍ കണ്ടെത്തിയത് എകെ 47, എസ്എല്‍ആര്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍
ദന്തേവാഡ: ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ച് സുരക്ഷാസേന. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ വീരമൃത്യു വരിച്ചു. പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്ട് റിസര്‍വ്വ് ഗാര്‍ഡ് ഹെഡ് കോണ്‍സ്റ്റബിള്‍ സന്നു കാരം ആണ് വീരമൃത്യു വരിച്ചത്. നക്‌സലുകള്‍ ഒളിച്ചുതാമസിക്കുന്ന അബുജ്മാര്‍ വനമേഖലയില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍.
ഇന്നലെ വൈകിട്ട് മുതലാണ് അതിര്‍ത്തി സുരക്ഷാ സേനയുടെ പ്രത്യേക ഓപ്പറേഷന്‍ ആരംഭിച്ചത്. സിആര്‍പിഎഫ് സംഘങ്ങളെ കൂടാതെ നാരായണ്‍പൂര്‍, ദന്തേവാഡ, ജഗദര്‍പൂര്‍, കൊണ്ടഗന്‍ ജില്ലകളിലെ പൊലീസ് സംഘങ്ങളും ഓപ്പറേഷന്റെ ഭാഗമായി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഭീകരരെ കണ്ടെത്തിയത്. സേനാംഗങ്ങളെ കണ്ടതോടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.
തിരച്ചിലില്‍ എകെ 47, എസ്എല്‍ആര്‍ ഉള്‍പ്പെടെയുള്ള ഓട്ടോമാറ്റിക് ആയുധങ്ങള്‍ കണ്ടെടുത്തതായി പി. സുന്ദരരാജ് അറിയിച്ചു. മേഖലയില്‍ ഇപ്പോഴും തെരച്ചില്‍ പുരോഗമിക്കുകയാണ്. പൊലീസിലെ ഡിസ്ട്രിക്ട് റിസര്‍വ്വ് ഗാര്‍ഡും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ഓപ്പറേഷനില്‍ പങ്കെടുത്തിരുന്നു. വനമേഖലകള്‍ കേന്ദ്രീകരിച്ച് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാ?ഗം നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍.