സ്‌കൂൾ ഓട്ടമത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ പതിനാലുകാരന് ദാരുണാന്ത്യം; മരണകാരണം ഹൃദയാഘാതമെന്ന് അധികൃതർ; സംഭവം ഉത്തർപ്രദേശിൽ

Update: 2024-12-01 12:23 GMT

ലഖ്‌നൗ: സ്കൂളിൽ നടക്കുന്ന ഓട്ടമത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ 14 -കാരന് ദാരുണാന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. യുപി യിലെ അലി​ഗർ ജില്ലയിലാണ് സംഭവം നടന്നത്.

സിറൗളി ​ഗ്രാമത്തിലാണ് ദാരുണസംഭവം നടന്നത്. മോഹിത് ചൗധരി എന്ന പതിനാലുകാരനാണ് സ്കൂളിലെ കായിക മത്സരത്തിന് പരിശീലിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചത്.

കൂട്ടുകാരോടൊപ്പം ആദ്യരണ്ട് റൗണ്ട് ഓടിക്കഴിഞ്ഞതിനു പിന്നാലെയാണ് മോഹിത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ കുഴഞ്ഞുവീണുകയും ചെയ്തു. ഒട്ടുംവൈകാതെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വഴിമധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags:    

Similar News