മകനെ ഉപേക്ഷിച്ച് പാക്കിസ്ഥാനിലേക്ക് കടന്ന യുവതിയെ ഇന്ത്യക്ക് കൈമാറി പാക് അധികൃതര്‍; യുവതി ചാരപ്രവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും

മകനെ ഉപേക്ഷിച്ച് പാക്കിസ്ഥാനിലേക്ക് കടന്ന യുവതിയെ ഇന്ത്യക്ക് കൈമാറി പാക് അധികൃതര്‍

Update: 2025-05-26 12:15 GMT

ന്യൂഡല്‍ഹി: നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനിലേക്ക് കടന്ന യുവതിയെ ഇന്ത്യക്ക് കൈമാറി പാക്കിസ്ഥാന്‍. കാര്‍ഗിലിലെ ഹണ്ടര്‍മാന്‍ ഗ്രാമത്തില്‍ നിന്നാണ് ഇവര്‍ അതിര്‍ത്തികടന്നത്. മെയ് 14നായിരുന്നു സംഭവം. മകനെ ഹോട്ടലില്‍ ഉപേക്ഷിച്ച് അതിര്‍ത്തി കടന്നത് നാഗ്പൂര്‍ സ്വദേശിനിയാണ്.

അതിര്‍ത്തിയില്‍ വെച്ചായിരുന്നു സുനിതയെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇന്ന് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് സുനിതയെ ബി.എസ്.എഫിന് കൈമാറുകയായിരുന്നു. സുനിതയെ കൊണ്ടു വരാനായി അമൃത്സറിലേക്ക് ഒരു ഓഫീസറുടേയുംരണ്ട് കോണ്‍സ്റ്റബിള്‍മാരുടേയും നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് നാഗ്പൂര്‍ പൊലീസ് വ്യക്തമാക്കി.

നാഗ്പൂരിലെത്തിച്ചതിന് ശേഷം ഇവരെ ചോദ്യം ചെയ്യും. ചാരപ്രവൃത്തിയില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ പൗരന്‍മാരുമായി സുനിത ബന്ധപ്പെട്ടിരുന്നുവെന്നത് വ്യക്തമായതായി. ഇതും സംബന്ധിച്ച് കൂടുതല്‍ പരിശോധകള്‍ ഉണ്ടാവുമെന്നും ജമ്മുകശ്മീര്‍ പൊലീസും വ്യക്തമാക്കി.

അതിര്‍ത്തി കടന്നെത്തുന്നവരെ കൈമാറുന്നത് പുതിയ സംഭവമല്ലെന്നും ഫ്‌ലാഗ് മീറ്റിങ്ങുകളിലൂടേയാണ് ഇത് യാഥാര്‍ഥ്യമാക്കി മാറ്റുകയെന്നും സൈന്യം അറിയിച്ചു. പാകിസ്താനിലേക്ക് പോകുമ്പോള്‍ യുവതി ഉപേക്ഷിച്ച കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News