ജഗദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത് ദുരൂഹം; നമ്മുടെ രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ വിചിത്രം; ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മാത്രമാണ് അദ്ദേഹം രാജിവച്ചതെന്ന് കരുതുക അസാധ്യമെന്നും കെ സി വേണുഗോപാല്‍

ജഗദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത് ദുരൂഹം

Update: 2025-07-22 13:32 GMT

തിരുവനന്തപുരം: പാര്‍ലമെന്റ് സമ്മേളനം തുടങ്ങി ആദ്യ ദിവസം തന്നെ ജഗദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത് ദുരൂഹമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മാത്രമാണ് അദ്ദേഹം രാജിവച്ചതെന്ന് കരുതുക അസാദ്ധ്യമാണെന്നും നമ്മുടെ രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ വിചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയാന്‍ വിളിക്കുന്നവരുടെ ഫോണുകള്‍ പോലും അദ്ദേഹം എടുക്കുന്നില്ലെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. 'ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് രാജിയെന്നാണ് അദ്ദേഹം പറയുന്നത്. അതിനെ മാനിക്കുന്നു. പക്ഷേ ഇന്നത്തെ പരിപാടികളൊക്കെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നൊരാള്‍ പെട്ടെന്ന് രാജിവച്ച് പോകുന്നത് സ്വാഭാവികമല്ലലോ. നമ്മുടെ രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ വിചിത്രമാണ്. പ്രധാനമന്ത്രി വിദേശത്ത് ആയിരിക്കുമ്പോള്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നു. അതിന്റെ ആദ്യ ദിനം തന്നെ ഉപരാഷ്ട്രപതി രാജിവയ്ക്കുന്നു. കേവലം ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മാത്രമാണ് അദ്ദേഹം രാജിവച്ചതെന്ന് കരുതുക അസാധ്യമാണ്. ജഗദീപ് ധന്‍കറിനെ ആരും ഫോണില്‍ വിളിച്ചിട്ട് പോലും കിട്ടുന്നില്ല. ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയാന്‍ വിളിക്കുന്നവരുടെ ഫോണുകള്‍ പോലും അദ്ദേഹം എടുക്കുന്നില്ല'- കെസി വേണുഗോപാല്‍ പറഞ്ഞു.

Tags:    

Similar News