അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകളില്‍ പഠിച്ചവര്‍ക്ക് തൊഴില്‍ നിഷേധിക്കരുത്; സുപ്രധാന ഉത്തരവുമായി കര്‍ണാടക ഹൈക്കോടതി
സുപ്രധാന ഉത്തരവുമായി കര്‍ണാടക ഹൈക്കോടതി
By : സ്വന്തം ലേഖകൻ
Update: 2025-02-12 07:38 GMT
ബെംഗളൂരു: അംഗീകാരമില്ലാത്ത സ്വകാര്യ നഴ്സിംഗ് കോളേജുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നിഷേധിക്കരുതെന്ന സുപ്രധാന ഉത്തരവുമായി കര്‍ണാടക ഹൈക്കോടതി. കാക്കനാട് സ്വദേശികളായ രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ച് തീരുമാനം വ്യക്തമാക്കിയത്.
കര്‍ണാടകയിലെ സ്വകാര്യകോളേജുകള്‍ക്ക് നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരമില്ലാത്തതോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമായിരുന്നു. ഇതിനെതുടര്‍ന്നാണ് മലയാളി ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.