കുന്നംകുളം സ്വദേശി തെലുങ്കാനയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍; ജീവന് ഭീഷണിയുണ്ടെന്ന നിലയില്‍ ട്രെയിനില്‍ നിന്നും ശ്രീബിന്‍ നാട്ടിലെ സുഹൃത്തിനെ വിളിച്ചു പറഞ്ഞു
കുന്നംകുളം സ്വദേശി തെലുങ്കാനയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
തൃശ്ശൂര്‍ : കുന്നംകുളം സ്വദേശിയായ യുവാവിനെ തെലുങ്കാനയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം മങ്ങാട് അന്തരിച്ച കുറുമ്പൂര്‍ ശ്രീനിവാസന്റെ മകന്‍ 37 വയസ്സുള്ള ശ്രീബിന്‍ എന്നയാളെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശ്രീബിന്‍ സന്യാസം സ്വീകരിച്ച് നേപ്പാള്‍ ആശ്രമത്തില്‍ കഴിയുകയായിരുന്നു. നേപ്പാളില്‍ നിന്നും കേരളത്തില്‍ വരുന്ന വഴിയില്‍ തെലുങ്കാനയിലെ കമ്മം സ്റ്റേഷനടുത്ത് റെയില്‍വേ ട്രക്കിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന നിലയില്‍ ട്രെയിനില്‍ നിന്നും നാട്ടിലെ സുഹൃത്തിനെ വിളിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിനു ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തെലുങ്കാനയിലെ കമ്മം സ്റ്റേഷന് അടുത്ത് റെയില്‍വേ ട്രാക്കില്‍ ശ്രീബിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണത്തില്‍ ദൂരുഹത ഉണ്ടെന്ന് തോന്നിയ ബന്ധുക്കല്‍ തുടരന്വേഷണം ആവശ്യപ്പെട്ട് റെയില്‍വേ വിഭാഗത്തിനും കുന്നംകുളം പൊലീസിനും പരാതി നല്‍കി. തെലുങ്കാനയില്‍ നിന്നും നാട്ടിലെത്തിച്ച ശേഷം ചൊവ്വാഴ്ച വൈകിട്ട് മൃതദേഹം ശാന്തിതീരത്ത് നടക്കും.