നടുറോഡിൽ നിന്ന് പരസ്പരം ചെകിട്ടത്ത് അടിക്കുന്ന ദമ്പതികൾ; ഇതെല്ലാം പേടിയോടെ നോക്കിനിൽക്കുന്ന കുഞ്ഞും; സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച് ചർച്ചകൾ

Update: 2025-11-05 12:22 GMT

ലിയ ആൾത്തിരക്കുള്ള റോഡിൽ നിന്ന് ആളുകൾ നോക്കിനില്‍ക്കെ ഭാര്യാഭര്‍ത്താക്കന്മാരുടെ സംഘര്‍ഷം സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കി. ഇരുവരും പരസ്പരം പോരടിക്കുമ്പോൾ നടുക്ക് ഒരു കൊച്ച് കുട്ടിയുണ്ടായിരുന്നത് കാഴ്ചക്കാരുടെ അസ്വസ്ഥത വർദ്ധിപ്പിച്ചു.

ഹിന്ദിയിലെ ജനപ്രിയ എക്സ് ഹാന്‍റിലായി ഖർ കെ കലേഷ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ ഒറ്റ ദിവസം കൊണ്ട് നാലര ലക്ഷത്തോളം പേരാണ് കണ്ടത്. കുട്ടികളുടെ മുന്നില്‍ വച്ച് മുതിർന്നവരുടെ ഇത്തരം പോരാട്ടങ്ങൾ അവസാനിപ്പിക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്.

ബുർഖ ധരിച്ച ഒരു സ്ത്രീയും പുരുഷനും തമ്മിലായിരുന്നു സംഘര്‍ഷം. ഈ സമയം റോഡിലൂടെ പോകുന്നവര്‍ ഇരുവരുടെയും സംഘര്‍ഷം നോക്കിനില്‍ക്കുന്നതല്ലാതെ ഇടപെടാന്‍ തയ്യാറാകുന്നില്ല. വീഡിയോയില്‍ ഒരു കൊച്ച് കുട്ടിയുടെ കൈയും പിടിച്ച് ബുർഖ ധരിച്ച സ്ത്രീയോട് സംസാരിച്ച് നിൽക്കുന്ന ഒരു യുവാവിനെ കാണാം.

സംസാരത്തിനിടെ സ്ത്രീ പുരുഷന്‍റെ മുഖത്ത് ആഞ്ഞടിക്കുന്നു. പിന്നാലെ കുട്ടിയെ ഇരുവർക്കും നടുക്ക് നിർത്തിയ ശേഷം യുവാവ് സ്ത്രീയുടെ മുഖത്ത് തിരിച്ച് അടിക്കുന്നു. ഇതോടെ ചെരിപ്പ് ഊരി യുവാവിന്‍റെ മുഖത്ത് സ്ത്രീ തിരിച്ച് അടിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂക്ഷവിമർശനത്തിന് ഇടയാക്കി. ഒന്നെങ്കിൽ കുടുംബപ്രശ്നം ഒന്നെങ്കില്‍ വീട്ടില്‍ വച്ച് തീർക്കുക. അതല്ലെങ്കില്‍ പോലീസിനെയോ കോടതിയെയോ ആശ്രയിക്കുക. അല്ലാതെ നടുറോട്ടില്‍ മറ്റുള്ളവര്‍ക്ക് കാഴ്ചയായി കുടുംബ പ്രശ്നം തീർക്കാന്‍ ശ്രമിക്കരുതെന്ന് ചിലർ എഴുതി.  

Tags:    

Similar News