മദ്യപിക്കുന്നതിന് പണം ചോദിച്ചു; തരില്ലെന്ന് പറഞ്ഞതോടെ കത്തികൊണ്ട് ആക്രമണം; വീട്ടുമുറ്റത്തിരുന്ന യുവതിക്ക് ഗുരുതര പരിക്ക്; പ്രതി പിടിയില്‍
Update: 2025-02-27 04:03 GMT
ബെംഗളൂരു: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതില്‍ വീട്ട് മുറ്റത്തിരുന്ന യുവതിയെ കത്തി കൊണ്ട് ആക്രമിച്ച് യുവാവ്. വീടിന് പുറത്തിരുന്ന നാഗലക്ഷ്മി എന്ന യുവതിയെയാണ് ആക്രമിച്ചത്. സംഭവത്തില്‍ പ്രതിയായ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ബെംഗളൂരുവിലെ കോതനൂരിലാണ് സംഭവം.
വീടിന്റെ പുറത്ത് ഇരിക്കുകയായിരുന്ന നാഗലക്ഷ്മിയുമായി ആനന്ദ് സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മദ്യപിക്കുന്നതിനായി പണം ആവശ്യപ്പെട്ടു. പണം തരില്ല എന്ന് പറഞ്ഞപ്പോള്‍ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. മുഖത്താണ് കത്തിക്കൊണ്ട് കുത്തിയത്. യുവതിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.