പിണങ്ങിപ്പോയ ഭാര്യ തിരികെവരാന്‍ കൂട്ടാക്കിയില്ല; കലികേറിയ യുവാവ് അയല്‍വീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടു

പിണങ്ങിപ്പോയ ഭാര്യ തിരികെവരാന്‍ കൂട്ടാക്കിയില്ല; കലികേറിയ യുവാവ് അയല്‍വീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടു

Update: 2026-01-23 04:11 GMT

ഈറോഡ്: പിണങ്ങിപ്പോയ ഭാര്യ തിരികെവരാന്‍ വിസമ്മതിച്ചതില്‍ കലികേറിയ യുവാവ് അയല്‍വീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടു. സംഭവത്തില്‍ കടലൂര്‍ ജില്ലയിലെ കുറിഞ്ചിപാടിയില്‍ താമസിക്കുന്ന വൈദ്യനാഥനെ (32) പെരുന്തുറ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നം കാരണം വൈദ്യനാഥനും ഭാര്യ ഗായത്രിയും (30) കുറച്ചുനാളായി വേര്‍പിരിഞ്ഞാണ് താമസം

പെരുന്തുറൈ മടത്തുപാളയത്തിലുള്ള സഹോദരിയുടെ വീട്ടിലാണ് ഗായത്രി താമസിക്കുന്നത്. കഴിഞ്ഞദിവസം ഗായത്രിയെ വിളിച്ചുകൊണ്ടുപോകാന്‍ വൈദ്യനാഥന്‍ ഇവിടെയെത്തിയെങ്കിലും ഒപ്പം പോകാന്‍ ഗായത്രി യാറായില്ല. ഇതോടെ വൈദ്യനാഥന്‍ ഗായത്രിയെ കൊണ്ടുപോകാന്‍ ാട്ടടുത്ത് താമസിക്കുന്നവരുടെ സഹായം തേടിയെങ്കിലും ആരും തയ്യാറായില്ല.

ഇതിന്റെ വൈരാഗ്യത്തില്‍ വൈദ്യനാഥന്‍ രാത്രി എല്ലാവരും ഉറങ്ങിയശേഷം ഗായത്രി താമസിക്കുന്ന വീടിന്റെ തൊട്ടടുത്ത മൂന്നുപേരുടെ ഇരുചക്ര വാഹനങ്ങള്‍ക്കും മറ്റൊരാളുടെ കാറിനും തീയിട്ടശേഷം രക്ഷപ്പെട്ടു. പുകയും തീയും പടരുന്നത് കണ്ട വീട്ടുകാര്‍ ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിച്ചെങ്കിലും വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.

വീട്ടുകാരുടെ പരാതിയില്‍ പെരുന്തുറൈ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൈദ്യനാഥന്‍ പിടിയിലായത്. ഇയാള്‍ പോലീസിനോട് കുറ്റംസമ്മതിച്ചു.

Tags:    

Similar News