ട്രെയിനിന്റെ സൈഡ് മുഴുവൻ ഉരച്ച് കൊണ്ട് പതിനാല് ടയർ ട്രക്ക് ഇടിച്ച് നിൽക്കുന്ന കാഴ്ച; ശബ്ദം കേട്ട് ഓടിയെത്തിയവർക്ക് ഞെട്ടൽ; ഒഴിവായത് വൻ ദുരന്തം
By : സ്വന്തം ലേഖകൻ
Update: 2026-01-22 17:39 GMT
ജാർഖണ്ഡ്: ജാർഖണ്ഡിലെ നവാദിഹ് റെയിൽവേ ക്രോസിങ്ങിൽ ഗോണ്ട-അസൻസോൾ എക്സ്പ്രസ് ട്രക്കുമായി കൂട്ടിയിടിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ജാസിദിഹ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്.
സിഗ്നൽ ലഭിക്കുന്നതിന് മുൻപ് ഗോണ്ട-അസൻസോൾ എക്സ്പ്രസ് ഡൗൺ ലൈനിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കനത്ത ട്രാഫിക് കാരണം നവാദിഹ് ക്രോസിങ്ങിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ട്രക്കിലേക്കാണ് ട്രെയിൻ ഇടിച്ചു കയറിയത്.
ട്രെയിൻ എൻജിൻ ട്രക്കുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്ന രണ്ട് മോട്ടോർ സൈക്കിളുകൾ പൂർണമായും തകർന്നു. അപകടം നടന്നതിനെത്തുടർന്ന് ജാസിദിഹ്-അസൻസോൾ മെയിൻ ലൈനിലെ റെയിൽ ഗതാഗതം ഏകദേശം രണ്ട് മണിക്കൂറോളം തടസ്സപ്പെടുകയും ചെയ്തു.