ഗാനരചയിതാവ് വൈരമുത്തുവിന് നേരെ യുവതി ചെരിപ്പെറിഞ്ഞു; തിരുപ്പൂരില്‍ വെച്ചു നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

ഗാനരചയിതാവ് വൈരമുത്തുവിന് നേരെ യുവതി ചെരിപ്പെറിഞ്ഞു

Update: 2026-01-23 12:12 GMT

തിരുപ്പൂര്‍: തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന് നേരെ ചെരുപ്പേറ്. തിരുപ്പൂരില്‍ സാഹിത്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വൈരമുത്തു. ഇതിനിടെയാണ് സംഭവം. ജയ എന്ന യുവതിയാണ് ചെരുപ്പെറിഞ്ഞത്. ഇവരെ പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തു. തിരുപ്പൂരില്‍ കൊങ്കു കലാ സാഹിത്യ സംസ്‌കാരിക ഫെഡറേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു അദേഹം.

തിരുപ്പൂര്‍ കലക്ടറേറ്റിനു മുന്നില്‍ വൈരമുത്തുവിനു നല്‍കിയ സ്വീകരണത്തിനിടയിലായിരുന്നു ചെരുപ്പേറ് ഉണ്ടായത്. ജയ നല്‍കിയ പരാതിയില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് കലക്ടറേറ്റില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടയിലാണ് വൈരമുത്തു പരിപാടിയില്‍ പങ്കെടുക്കാനായി അവിടെയത്തിയത്. വൈരമുത്തുവിനെ സ്വീകരിക്കാന്‍ തടിച്ചുകൂടിയവര്‍ക്കിടയിലേക്കാണ് ജയ ചെരിപ്പ് എറിഞ്ഞത്.

ചെരുപ്പ് വൈരമുത്തുവിന്റെ ദേഹത്ത് കൊണ്ടില്ലെങ്കിലും സംഭവ സ്ഥലത്ത് നേരിയ സംഘര്‍ഷത്തിന് കാരണമായി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്. ജയക്ക് ചെറിയ തോതില്‍ മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Tags:    

Similar News