മൂന്ന് കുട്ടികളുടെ അമ്മയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു; ഒരു സ്ത്രീയെ വെടിവെച്ചു കൊന്നു; മണിപ്പൂർ വീണ്ടും അശാന്തമാകുന്നു; ജനങ്ങൾ ഭീതിയിൽ; അർധസൈനികരെ അയച്ച് കേന്ദ്രം; അതീവ ജാഗ്രത..!
ഗുവാഹത്തി: ഒരു ഇടവേളയ്ക്ക് ശേഷം മണിപ്പൂർ വീണ്ടും അശാന്തമാകുന്നു. ആക്രമണം വീണ്ടും വർധിക്കുന്നതായി ആണ് വിവരങ്ങൾ. ആക്രമണം വർധിച്ചതിനെ തുടർന്ന് ഇപ്പോൾ 2,500-ഓളം അധിക അർധസൈനികരെ അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആക്രമണം വർധിക്കുന്ന ജിരിബാമിലാണ് സൈനികരെ വിന്യസിക്കുന്നത്.
പതിമൂന്ന് മരണങ്ങളാണ് മണിപ്പൂരിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 19 മാസമായി സംസ്ഥാനത്ത് ഇപ്പോൾ 29,000-ത്തിലധികം പേർ അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പോലീസ് സേനകകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സൈന്യവും അസം റൈഫിൾസും സുരക്ഷ ഉറപ്പിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.
നവംബർ 7-ന് മൂന്ന് കുട്ടികളുടെ അമ്മയെ അക്രമികൾ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ചുട്ടുകൊലപ്പെടുത്തിയിരുന്നു. ശേഷം സിആർപിഎഫും പോലീസും നടത്തിയ പ്രത്യാക്രമണത്തിൽ പത്ത് തീവ്രവാദികളെ വധിച്ചതായും സൈന്യം അറിയിച്ചു.
പിന്നീട് നെല്ല് കൊയ്യുന്ന ഒരു സ്ത്രീയെ ഗോത്രവർഗ തീവ്രവാദികൾ വെടിവച്ചു കൊലപ്പെടുത്തിയിരിന്നു. മണിപ്പൂരിൽ വീണ്ടും കലാപം ഉണ്ടായതിനെ തുടർന്ന് ജനങ്ങൾ എല്ലാം കടുത്ത ഭീതിയിലാണ്. സൈന്യവും പോലീസുമെല്ലാം അതീവ ജാഗ്രതയിലാണ്.