കുളിമുറിയില്‍ പോകാനെന്ന വ്യാജേന യുവാവ് മുറി വിട്ടിറങ്ങി; ഫ്‌ലാറ്റിന്റെ ഒന്‍പതാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ; യുവാവിന് മയക്കുമരുന്ന് ഉപയോഗവും ഡിപ്രഷനും ഉണ്ടായിരുന്നതായി പോലീസ്; മരണത്തിന് കാരണം ഇതാകാമെന്ന് പോലീസ് നിഗമനം
ഗാസിയാബാദ്: മയക്കുമരുന്നിന് അടിമ, ഒപ്പം വിഷാദരോഗവും ഇന്ദിരാപുരത്ത് എംബിയെ വിദ്യാര്‍ത്ഥി ഫ്‌ളാറ്റില്‍ നിന്നും ചാടി മരിച്ചു. ഹര്‍ഷിത് ത്യാഗി(25) എന്ന യുവാവാണ് ഫ്‌ളാറ്റിന്റെ ഒന്‍പതാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ഡിപ്രഷനും മയക്കുമരുന്നിന് അടിമയായിരുന്നതും ആകാം ആത്മഹത്യക്ക് കാരണം ആയിരിക്കാമെന്ന് പോലീസ് സംശയം.
കുളിമുറിയില്‍ പോകുന്നതായി പറഞ്ഞ് മുറി വിട്ടിറങ്ങിയതിനു ശേഷം ബാല്‍ക്കണിയിലേക്കുപോയ ഹര്‍ഷിത് അവിടെ നിന്ന് ചാടുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവം നടന്ന ഉടനെ അമ്മ പൂനം ത്യാഗിയും ബന്ധു ഹിമാന്‍ഷു വാട്സും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം ആശുപത്രിയിലെത്തും മുമ്പേ തന്നെ ഹര്‍ഷിത് മരിച്ചിരുന്നു. ഈ ദുരന്ത സംഭവത്തിന്റെ പിന്നിലെ കാരണം വ്യക്തമാക്കാന്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ് ഇന്ദിരാപുരം എസിപി അഭിഷേക് ശ്രീവാസ്തവ് പറഞ്ഞു.