തഞ്ചാവൂരിൽ ബിജെപി മഹിളാ മോർച്ചാ മുൻ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രശ്‌നം രാഷ്ട്രീയ വിഷയമല്ലെന്ന് കുടുംബം; മൂന്ന് പേർ പോലീസിൽ കീഴടങ്ങി
ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് അതിക്രൂരമായി കൊലപ്പെടുത്തി. മഹിളാമോർച്ച തഞ്ചാവൂർ മുൻ ജില്ലാ ഭാരവാഹിയായ ശരണ്യയാണ് കൊല്ലപ്പെട്ടത്. അതേസമയം, സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും കുടുംബ കലഹമാണെന്നും പോലീസ് പറഞ്ഞു. ശരണ്യയെ കൊലപ്പെടുത്തിയ മൂന്ന് പേർ സ്റ്റേഷനിലെത്തി കീഴടങ്ങി. ശരണ്യയുടെ ഭർത്താവിൻ്റെ ആദ്യ ഭാര്യയിലെ മകനും മറ്റ് രണ്ട് പേരുമാണ് കീഴടങ്ങിയത്.
സ്വത്ത് വീതംവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. 2022 ൽ തമിഴ്‌നാട് സംസ്ഥാന മന്ത്രിയായിരുന്ന പി.ടി.ആറിന് നേരെ ചെരിപ്പെറിഞ്ഞ കേസിലടക്കം പ്രതിയായിരുന്നു കൊല്ലപ്പെട്ട ശരണ്യ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ വിട്ടുനൽകി. പ്രതികൾ മൂവരെയും വൈദ്യപരിശോധനയ്ക്ക് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.