മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ വിധിയുണ്ടാകുമോ? വിവാദ വിഷയങ്ങളില്‍ 30-ന് വിശദീകരണം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി; കുമളി പഞ്ചായത്തിലേക്ക് മുല്ലപ്പെരിയാര്‍ ഏകോപന സമിതിയുടെ ലോങ്ങ് മാര്‍ച്ച് 9ന്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ വിധിയുണ്ടാകുമോ?

Update: 2024-09-30 10:16 GMT

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ കേരളത്തിന് അനുകൂലമായ നിലപാടുണ്ടാകാനുള്ള അവസരം സുപ്രീം കോടതിയില്‍ ഒരുങ്ങുന്നതായി മുല്ലപ്പെരിയാര്‍ ഏകോപന സമിതി. വിവാദ വിഷയങ്ങളില്‍ 30-ന് വിശദീകരണം സമര്‍പ്പിക്കാന്‍ കേരള, തമിഴ്നാട് സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അവസരത്തില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ടുള്ള വസ്തുതകള്‍ സുപ്രീം കോടതിയെ കൃത്യമായി അറിയിക്കണമെന്ന് മുല്ലപ്പെരിയാര്‍ ഏകോപന സമിതി ആവശ്യപ്പെട്ടു.

പെരിയാറിലെ ജലം ഇടുക്കിയിലെത്താതെ തമിഴ്നാടിന് വിട്ടുനല്‍കുന്നതുവഴി സംസ്ഥാനത്തിന് ഉണ്ടാകുന്ന ഭീമമായ വൈദ്യുതി നഷ്ടം, ഭൂമി വിട്ടു നല്‍കിയതുവഴി ലഭിക്കേണ്ട ന്യായമായ പാട്ടത്തുക, മുല്ലപ്പെരിയാറിലെ ജലം ലഭിക്കുന്ന തമിഴ്നാടിന്റെ ജില്ലകളിലെ ജലവിഭവശേഷിയും മഴയുടെ ലഭ്യതയും എന്നിങ്ങനെയുള്ള കാര്യങ്ങളിലെ നിജസ്ഥിതി 30-ന് സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണം. അണക്കെട്ട് ഡി കമ്മിഷന്‍ ചെയ്യുന്നതുവഴി അപകടഭീഷണിയും ഒഴിവാക്കണം, ജനങ്ങളുടെ സുരക്ഷാ ഉറപ്പ് വരുത്തുക എന്നിവയും ശ്രദ്ധയില്‍ പെടുത്തി.

പെരിയാറിലെ ജലം ഇടുക്കിയില്‍ എത്താതെ തമിഴ്‌നാട്ടിലേക്ക് തിരിച്ചുവിടുന്നത് മൂലം കേരളത്തിന് പ്രതിവര്‍ഷം 90 കോടി യൂണിറ്റ് വൈധ്യുതിയാണ് നഷ്ടമാവുന്നത്. കൂടാതെ 8000 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തിട്ടും കേരത്തിനി ന്യായമായി ലഭിക്കേണ്ട പാട്ടത്തുക കണക്ക് കൂട്ടിയാല്‍ 1500 കോടിയോളം റോപ്പ് വരും. 1954 മുതല്‍ തമിഴ്‌നാട് നഷ്ടപരിഹാരമായി നല്‍കാനുണ്ട്.

ഇക്കാര്യങ്ങളെക്കുറിച്ചുള്ള വസ്തുതകളും തെളിവുകളും ഉള്‍പ്പെടുത്തിയ ബദല്‍ സത്യവാങ്മൂലം സുപ്രീം കോടതി മുന്‍പാകെ സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍, സ്റ്റേറ്റ് അറ്റോര്‍ണി, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ എന്നിവര്‍ക്ക് കൈമാറിയതായി ജനറല്‍ കണ്‍വീനര്‍ കെ.എസ്. പ്രകാശ്, ചെയര്‍മാന്‍ ആര്‍.ബി.എസ്. മണി എന്നിവര്‍ വ്യക്തമാക്കി.

അതേസമയം പുതിയ ഡാം വേണ്ട എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച മുല്ലപ്പെരിയാര്‍ ഏകോപന സമിതി ഒക്ടോബര്‍ 9 ന് ലോങ്ങ് മാര്‍ച്ച് നടത്തും. മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്ന കുമളി പഞ്ചായത്തിലേക്കാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. കേരളം ഹൈക്കോടതിക്ക് സമീപമുള്ള വഞ്ചി സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന 'ജന ജാഗരണ ജാഥ'യില്‍ വിവിധ സംഘടനകള്‍ പങ്കെടുക്കും.

തുടര്‍ന്ന് കുമളി പഞ്ചായത്ത് മുന്‍പില്‍ കൂട്ട ധര്‍ണയും പൊതു സമ്മേളനവും നടത്താന്‍ തീരുമാനമായിട്ടുണ്ട്. സമ്മേളനത്തിന്റെ ഉത്ഘാടനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി ഡോ.രാജീവ് മേനോന്‍ എംപി നിര്‍വഹിക്കുമ്പോള്‍. അതേസമയം കൂട്ടധര്‍ണയുടെ ഉദഘാടനം നിര്‍വഹിക്കുക മുതിര്‍ മാധ്യമ പ്രവര്‍ത്തകനായ ഷാജന്‍ സ്‌കറിയയാണ്. 1886 ലെ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദ് ചെയ്യുക, ഡാം ഡീക്കമ്മീഷന്‍ ചെയ്യുക, ജലനിരപ്പ് കുറച്ച് പുതിയൊരു ടണല്‍ വഴി തമിഴ്‌നാടിനു വെള്ളം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും.

Tags:    

Similar News