കാണ്‍പൂരില്‍ സ്‌ഫോടനം; മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ടു സ്‌കൂട്ടറുകള്‍ പൊട്ടിത്തെറിച്ച് നാലു പേര്‍ക്ക് പരിക്ക്

കാണ്‍പൂരില്‍ സ്‌ഫോടനം

Update: 2025-10-09 01:46 GMT

കാണ്‍പൂര്‍: യുപിയിലെ കാണ്‍പൂരില്‍ സ്‌കൂട്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില് നാലു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ടു സ്‌കൂട്ടറുകളിലാണ് പൊട്ടിത്തെറി ഉണ്ടായത്. കാണ്‍പൂരിലെ ഏറ്റവും തിരക്കേറിയ കമ്പോളങ്ങളിലൊന്നായ മെസ്റ്റണ്‍ റോഡില്‍ ബുധനാഴ്ച വൈകുന്നേരമാണ് സ്‌ഫോടനമുണ്ടായത്.

സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന തുടരുകയാണ്. മൂല്‍ഗഞ്ചിലെ മിശ്രി ബസാറിലുള്ള പ്ലാസ്റ്റിക് കടയ്ക്ക് പുറത്താണ് സ്‌ഫോടനം നടന്നത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന തുടരുകയാണ്. നിയമവിരുദ്ധമായി സൂക്ഷിച്ചുവെച്ച പടക്കങ്ങളോ അല്ലെങ്കില്‍ ഒരു ബാറ്ററിയോ പൊട്ടിത്തെറിച്ചതാകാം സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്.

സ്‌ഫോടനത്തിന്റെ ശബ്ദം 500 മീറ്റര്‍ അകലെ വരെ കേള്‍ക്കാമായിരുന്നു, കാല്‍നടപ്പാതയിലെ കടകള്‍ ചിതറിപ്പോകുകയും സമീപത്തെ വീടുകളുടെ ജനലുകള്‍ തകരുകയും ചെയ്തു. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പുകയും തീയും കാരണം കമ്പോളത്തില്‍ പരിഭ്രാന്തി പരന്നതായി ആളുകള്‍ പറഞ്ഞു. റോഡില്‍ പരിക്കേറ്റ് കിടന്നവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News