കുടുംബ വഴക്കിനിടെ ഭാര്യ ആത്മഹത്യ ചെയ്തു; പിന്തിരിപ്പിക്കാന്‍ ശ്രമിക്കാതെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഭര്‍ത്താവ്

കുടുംബ വഴക്കിനിടെ ഭാര്യ ആത്മഹത്യ ചെയ്തു

Update: 2026-03-13 12:14 GMT

ഹൈദരാബാദ്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തു. രക്ഷിക്കാന്‍ ശ്രമിക്കാതെ ഭാര്യയുടെ ആത്മഹത്യാ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഭര്‍ത്താവ്. തെലങ്കാനയിലെ ബോയിനപള്ളി സ്വദേശിയായ കൃഷ്ണവേണിയാണ് ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

കൃഷ്ണവേണിയും റെയില്‍വെയില്‍ ലോക്കോപൈലറ്റായ ശ്രീനിവാസലുവിനും ഇടയില്‍ വഴക്കുകള്‍ പതിവായിരുന്നു. ഇരുവര്‍ക്കുമിടയിലുണ്ടായ വഴക്കിനിടെ താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് കൃഷ്ണവേണി തൂങ്ങി മരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തടയുന്നതിന് പകരം എങ്ങനെയാണ് ആത്മഹത്യ ചെയ്യേണ്ടതെന്ന് ശ്രീനിവാസലു പറഞ്ഞു കൊടുക്കുകയാണ് ചെയ്തത്.

മാത്രമല്ല, ആത്മഹത്യാ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഭര്‍ത്താവ് തന്നെയാണ് ഇക്കര്യങ്ങള്‍ പൊലീസിനോട് പറഞ്ഞത്. വഴക്കിനിടെ ഭര്‍ത്താവിനെ ഭയപ്പെടുത്താനായി കൃഷ്ണവേണി സാരി കഴുത്തില്‍ ചുറ്റുകയായിരുന്നു. എന്നാല്‍ സാരി കഴുത്തില്‍ കുടുങ്ങിയതോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

ശ്രീനിവാസലുവിന്റെ രണ്ടാം ഭാര്യയാണ് കൃഷ്ണവേണി. ആത്മഹത്യക്ക് കാരണം ശ്രീനിവാസലുവാണെന്ന് കുടുംബം ആരോപിച്ചു. കൃഷ്ണവേണിയുടെ മരണത്തില്‍ രോഷാകുലരായ കുടുംബം ഇയാളെ കയ്യേറ്റം ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News