ആകാശത്ത് പറക്കാൻ ഇനി കുറച്ച് പാടുപെടും; എയർ ഇന്ത്യയ്ക്ക് പിന്നാലെ ആ കടുത്ത തീരുമാനമെടുത്ത് 'ഇൻഡിഗോ' എയർലൈൻസും; എന്ത് ചെയ്യണമെന്നറിയാതെ യാത്രക്കാർ

Update: 2026-03-13 16:02 GMT

ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ ആഗോളതലത്തിൽ എണ്ണവില വർദ്ധിപ്പിച്ചതോടെ, രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജ് ഏർപ്പെടുത്തി. മാർച്ച് 14 അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പരിഷ്കാരം വിമാനയാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാകും സൃഷ്ടിക്കുക.

യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ചാണ് സർചാർജ് തുക നിശ്ചയിച്ചിരിക്കുന്നത്. വിമാന ഇന്ധനത്തിന്റെ (ATF) വിലയിലുണ്ടായ അനിയന്ത്രിതമായ വർദ്ധനവ് മൂലമാണ് ഈ കടുത്ത തീരുമാനമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. നേരത്തെ എയർ ഇന്ത്യയും സമാനമായ രീതിയിൽ നിരക്ക് വർദ്ധിപ്പിച്ചിരുന്നു.

Tags:    

Similar News