ബിഹാറിൽ എണ്ണ ടാങ്കറിൽ മദ്യം കടത്താൻ ശ്രമം; കൈയ്യോടെ പൊക്കി എക്സൈസ്; പ്രതികൾ അറസ്റ്റിൽ; ഇവിടെ പേരിന് മാത്രമാണ് മദ്യ നിരോധനമെന്ന് നാട്ടുകാർ

Update: 2024-10-23 08:51 GMT

പട്ന: എണ്ണ ടാങ്കറിൽ വൻതോതിൽ മദ്യം കടത്താൻ ശ്രമം. മദ്യ നിരോധിത സംസ്ഥാനമായ ബിഹാറിലാണ് സംഭവം നടന്നത്. പ്രതികൾ എണ്ണ ടാങ്കറിലാണ് മദ്യം കടത്താൻ ശ്രമിച്ചത്. ഹിന്ദുസ്ഥാൻ പെട്രോളിയം ടാങ്കറാണ് കടത്താനായി ഉപയോഗിച്ചത്. ഇതിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്.

സംഭവത്തിൽ ഇരുന്നൂറോളം ബിയർ ക്രേറ്റുകൾ കണ്ടെത്തിയെന്ന് എക്സൈസ് അറിയിച്ചു. മദ്യം പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. കള്ളക്കടത്തുകാരെ മുസാഫർപൂരിൽ നിന്നും എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

നാഗാലാൻ്റ് രജിസ്‌ട്രേഷനുള്ള ടാങ്കറിലാണ് മദ്യം കടത്തിയത്. മദ്യവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിന് സൂചന ലഭിച്ചിരുന്നുവെന്നും തുടർന്നാണ് കള്ളക്കടത്തുകാരെ പിടികൂടാൻ സംഘം രൂപീകരിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കടത്തിനിടെ പരിശോധന സംഘത്തെ കണ്ടതോടെ ഡ്രൈവറും മദ്യവ്യാപാരിയും ടാങ്കർ ദേശീയപാതയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അരുണാചൽ പ്രദേശിൽ നിർമിച്ച മദ്യമാണ് പിടികൂടിയത്. മദ്യം കടത്തിയ വ്യാപാരിയെ തിരിച്ചറിഞ്ഞു വരികയാണെന്നും ഇയാളെ പിടികൂടാൻ റെയ്ഡ് തുടരുകയാണെന്നും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം, ബിഹാറിൽ ആംബുലൻസുകളിലും ട്രക്കുകളിലും മദ്യം കടത്തുന്നത് പതിവാണെന്നും ഇവിടെ മദ്യ നിരോധനം പേരിന് മാത്രമേ ഉള്ളുവെന്നും നാട്ടുകാർ ആരോപിക്കുന്നു.

Tags:    

Similar News