ഭര്‍ത്താവുമായി വഴക്കിട്ട് വീട് വിട്ടിറങ്ങി; ബസിനെ കുറിച്ച് ചോദിക്കുന്നതിനിടെ സഹായിക്കാമെന്നും വഴി കാണിക്കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; ശേഷം യുവതിയുടെ മൊബൈല്‍ ഫോണും ആഭരണങ്ങളും പണവും മോഷ്ടിച്ചു; സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍

Update: 2025-01-22 06:35 GMT

ബെംഗളൂരു: ഭര്‍ത്താവുമായി വഴക്കിട്ട് വീട് വിട്ടിറങ്ങി ബസ് കാത്തിരിക്കെ തട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്ത കുറ്റത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കെആര്‍ മാര്‍ക്കറ്റിന് സമീപം നിന്ന് 37കാരിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. തമിഴ്‌നാട് സ്വദേശിനിയെയാണ് തട്ടികൊണ്ട് പോയി പീഡിപ്പിച്ചത്. ഗോഡൗണ്‍ സ്ട്രീറ്റിന് സമീപം ബസ് കാത്ത് നില്‍ക്കുകയായിരുന്നു.

ഭര്‍ത്താവുമായി വഴക്കിട്ട് വീട്ടുവിട്ട് ഇറങ്ങിയ യുവതി യെലഹങ്കയിലേക്കുള്ള ബസിനെക്കുറിച്ച് ചോദിക്കുന്നതിനിടെ സഹായിക്കാമെന്നും വഴി കാണിക്കാമെന്ന് പറഞ്ഞ് പ്രതികള്‍ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് യുവതിയെ ഗോഡൗണ്‍ സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് ആക്രമിക്കുകയുമായിരുന്നു. ബലാത്സംഗം ചെയ്ത ശേഷം പ്രതികള്‍ യുവതിയുടെ മൊബൈല്‍ ഫോണും ആഭരണങ്ങളും പണവും മോഷ്ടിച്ചതായും പോലീസ് പറഞ്ഞു.

നിലവില്‍ ബലാത്സംഗത്തിനിരയായ യുവതിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതായി ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊള്ളയടിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ ബിജെപി രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ ഭരണകാലത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ നടന്നിട്ടില്ലേ എന്ന് സിദ്ധരാമയ്യ തിരിച്ചടിച്ചു. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ആര്‍ അശോകന്‍ രംഗത്തു വന്നു.

സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന അന്തരീക്ഷമിവിടെയില്ലെന്നും കസേരയില്‍ മുറുകെപ്പിടിച്ച് ഇത്തരമൊരു മോശം ഭരണം നിങ്ങള്‍ എത്രനാള്‍ തുടരുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Tags:    

Similar News