റോഡില്‍ നിന്നിരുന്ന തെരവ് നായക്കുട്ടിയെ രക്ഷിക്കുന്നതിന് ബ്രേക്ക് ചവിട്ടി; നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ചു; വിവാഹം നിശ്ചയം കഴിഞ്ഞ മടങ്ങിയ യുവാവും രണ്ട് കൂട്ടുകാരും മരിച്ചു
ലഖ്‌നൗ: റോട്ടില്‍ നിന്ന ഒരു തെരവ് നായക്കുട്ടിയെ രക്ഷിക്കുന്നതിന് കാര്‍ ബ്രേക്ക് ഇട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സി-ലളിത്പൂര്‍ ദേശീയ പാതയിലാണ് സംഭവം. നയാക്കുട്ടിയെ രക്ഷിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റിയതാണ് അപകടത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്.
വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. സംഭവത്തില്‍ കരണ്‍ വിശ്വകര്‍മ അയാളുടെ കൂട്ടകാരായ പ്രദ്യുമ്‌ന സെന്‍, പ്രമോദ് യാദവ് എന്നിവരാണ് മരിച്ചത്. ലളിത്പൂരിലെ വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍ മൂന്ന് പേരും. ചര്‍ഗാവിലേക്കായിരുന്നു മടക്കം. വൈകിട്ട് ആറരയോടെയാണ് സംഭവം. നായ്ക്കുട്ടിയെ രക്ഷിക്കുന്നതിനായി ബ്രേക്ക് ചവിട്ടുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് പായുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മൂന്ന് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മരിച്ചത് 20നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കളാണെന്ന് പോലീസ് പറഞ്ഞു. ജെസിബിയുടെ സഹായത്തോടെയാണ് കാറിന്റെ തകര്‍ന്ന ഭാഗങ്ങള്‍ മുഴുവനായി മാറ്റി മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.