കേസ് പരിഗണിക്കുന്നതിനിടെ തർക്കം; കോടതിമുറിക്കുള്ളില്‍ ജഡ്ജിയും അഭിഭാഷകരും തമ്മിൽ കൂട്ടത്തല്ല്; ലാത്തിവീശി പോലീസ്; ആളുകൾ കുതറിയോടി; ദൃശ്യങ്ങൾ വൈറൽ

Update: 2024-10-29 11:23 GMT

ഗാസിയാബാദ്: കേസ് പരിഗണിക്കുന്നതിനിടയിൽ കോടതിമുറിക്കുള്ളില്‍ അരങേറിയത് നാടകീയ സംഭവങ്ങൾ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവങ്ങൾ നടന്നത്. ജഡ്ജിയും അഭിഭാഷകരും തമ്മിലുണ്ടായ വാക്കേറ്റമാണ് ഒടുവിൽ കാര്യങ്ങൾ വലിയ കുഴപ്പത്തിലേക്ക് എത്തിച്ചത്. പിന്നാലെ കൈയാങ്കളിയും ലാത്തിച്ചാര്‍ജിലും സംഘര്‍ഷത്തിലും കലാശിച്ചു.

ഗാസിയാബാദ് ജില്ലാ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. അഭിഭാഷകര്‍ ജഡ്ജിയെ വളഞ്ഞതോടെയാണ് കോടതിമുറിക്കുള്ളില്‍ പോലീസ് ലാത്തിവീശിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയില്‍ തര്‍ക്കം ഉടലെടുത്തതെന്നാണ് ലഭിക്കുന്ന പ്രാഥമികവിവരം. ഇതോടെ കൂടുതല്‍ അഭിഭാഷകര്‍ കോടതിമുറിക്കുള്ളിലെത്തി ജഡ്ജിയുടെ ചേംബര്‍ വളയുകയും.

തുടര്‍ന്ന് ജഡ്ജി വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുകയും അഭിഭാഷകരെ പിരിച്ചുവിടാന്‍ ലാത്തിവീശുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്യുകയായിരുന്നു.

അതേസമയം, പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ കോടതിക്ക് പുറത്തും പ്രതിഷേധം നടത്തി. കോടതിവളപ്പിലെ പോലീസ് ഔട്ട്‌പോസ്റ്റും അഭിഭാഷകര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവത്തിനെ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News