ദീപാവലി ആഘോഷത്തിനിടെ പടക്കംപൊട്ടി അപകടങ്ങള്‍; ഡല്‍ഹിയിലെ പല ആശുപത്രികളിലായി പൊള്ളലേറ്റ് ചികിത്സ തേടിയത് 280-ലധികം പേര്‍

പടക്കം പൊട്ടി കൈക്ക് സാരമായ പരിക്കേറ്റ അഞ്ച് പേര്‍ക്ക് ശസ്ത്രക്രിയ

Update: 2024-11-04 16:46 GMT

പടക്കം പൊട്ടി കൈക്ക് സാരമായ പരിക്കേറ്റ അഞ്ച് പേര്‍ക്ക് ശസ്ത്രക്രിയന്യൂഡല്‍ഹി: ദീപാവലി ദിനത്തില്‍ ഡല്‍ഹിയിലെ പല ആശുപത്രികളിലും 280-ലധികം പൊള്ളലേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമായും പടക്കങ്ങള്‍ പൊട്ടിത്തെറി പരിക്കറ്റ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ബേണ്‍ യൂണിറ്റുള്ള സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ വ്യാഴാഴ്ച 117 കേസുകളും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) 48 കേസുകളും എല്‍എന്‍ജെപി ഹോസ്പിറ്റലില്‍ 19 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രോഗികളില്‍ 102 പേര്‍ക്ക് ചെറിയ തോതിലാണ് പൊള്ളലേറ്റത്. 15 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 20 രോഗികളും 12 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പടക്കം പൊട്ടി കൈക്ക് സാരമായ പരിക്കേറ്റതിനെ തുടര്‍ന്ന് അഞ്ച് പേര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവന്നു.

ഒക്ടോബര്‍ 30-ന്, ദീപാവലിക്ക് തലേദിവസം, സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ 18 പൊള്ളലേറ്റ കേസുകള്‍ രേഖപ്പെടുത്തി. ഒമ്പത് രോഗികളെ പ്രവേശിപ്പിച്ചു. കൂടാതെ നിരവധി പേര്‍ക്ക് പൊള്ളലേറ്റ് ചികിത്സയും നല്‍കി.

പടക്കവുമായി ബന്ധപ്പെട്ട പരിക്കുകള്‍ക്ക് പുറമേ, മറ്റ് തരത്തിലുള്ള പൊള്ളലുകളുമായി രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ദാദ പറഞ്ഞു, ഡല്‍ഹിയില്‍ 35 കേസുകളും ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) എട്ട് കേസുകളും എന്‍സിആറിന് പുറത്ത് നിന്ന് അഞ്ച് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എയിംസിലെ ആര്‍പി സെന്റര്‍ ഫോര്‍ ഒഫ്താല്‍മിക് സയന്‍സസ് വിഭാ?ഗത്തില്‍ ഒക്ടോബര്‍ 31 ന് കണ്ണിന് പരുക്കേറ്റ് 50 കേസുകളും നവംബര്‍ 1 ന് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News