ആറു വര്‍ഷമായി ഭര്‍തൃ പിതാവ് പീഡിപ്പിക്കുന്നു; പുറത്ത് പറഞ്ഞാല്‍ മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണി; ഭര്‍ത്താവിനോട് പറഞ്ഞിട്ടും രക്ഷയില്ല: ഭര്‍ത്താവിന്റെ പിതാവിനെതിരെ പരാതി നല്‍കി സ്‌കൂള്‍ പ്രിന്‍സിപ്പല്‍

ആറു വര്‍ഷമായി ഭര്‍തൃ പിതാവ് പീഡിപ്പിക്കുന്നു; പരാതി നല്‍കി സ്‌കൂള്‍ പ്രിന്‍സിപ്പല്‍

Update: 2026-02-12 00:24 GMT

ബെംഗളൂരു: ഭര്‍തൃപിതാവിനെതിരെ പീഡന പരാതി നല്‍കി സ്‌കൂള്‍ പ്രിന്‍സിപ്പല്‍. ബെംഗളൂരുവിലെ ആര്‍ടി നഗറിലുള്ള സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലാണ് ഭര്‍ത്താവിന്റെ പിതാവിനെതിരെ പീഡന ആരോപണവുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ ആറ് വര്‍ഷമായി താന്‍ പീഡനത്തിന് ഇരയാവുകയാണെന്നാണ് യുവതിയുടെ ആരോപണം. ഭര്‍ത്താവിനോട് പറഞ്ഞിട്ടും രക്ഷയുണ്ടായില്ല, ഇതോടെയാണ് തന്റെ ഭര്‍തൃപിതാവിനെതിരെ ലൈംഗിക പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും പൊലീസില്‍ പരാതി നല്‍കിയത്.

2020 മുതലാണ് ഉപദ്രവം തുടങ്ങിയത്. തനിച്ചുള്ള സമയങ്ങളില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍തൃപിതാവ് മോശമായി പെരുമാറിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വീട്ടിലും സ്‌കൂളിലും എത്തി ഇയാള്‍ പ്രിന്‍സിപ്പലോട് മോശമായി പെരുമാറി. പുറത്തുപറഞ്ഞാല്‍ മക്കളെ ഉപദ്രവിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭയന്നു പോയ ഇവര്‍ ആദ്യം മൗനം പാലിച്ചെങ്കിലും പിന്നീട് ഭര്‍ത്താവിനോട് കാര്യം പറഞ്ഞു. കുടുംബത്തിലെ മുതിര്‍ന്നവര്‍ ഇടപെട്ട് ഇയാളെ താക്കീത് ചെയ്‌തെങ്കിലും ശല്യം തുടര്‍ന്നു. വീടിനു പുറമെ യുവതിയുടെ സ്‌കൂള്‍ ക്യാബിനിലും ലിഫ്റ്റിനു സമീപവും വച്ച് ഇയാള്‍ മോശമായി പെരുമാറി. അശ്ലീല പരാമര്‍ശങ്ങളുള്ള കത്തുകള്‍ നല്‍കുന്നതും പതിവായിരുന്നു.

2025 ഡിസംബര്‍ 15ന് ലിഫ്റ്റിനു സമീപം വച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത യുവതിയുടെ വയറ്റില്‍ ഇയാള്‍ ഇടിച്ചതായും പരാതിയിലുണ്ട്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാന വനിതാ കമ്മിഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

Tags:    

Similar News