വെടിയേറ്റിട്ടും പ്രസംഗം തുടര്‍ന്നയാള്‍; അമേരിക്കക്കാരിയായിരുന്നെങ്കില്‍ ട്രംപിന് വോട്ട് ചെയ്യുമായിരുന്നെന്ന് കങ്കണ

അമേരിക്കക്കാരിയായിരുന്നെങ്കില്‍ ട്രംപിന് വോട്ട് ചെയ്യുമായിരുന്നെന്ന് കങ്കണ

Update: 2024-11-06 13:08 GMT

മുംബൈ: യു.എസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. അമേരിക്കക്കാരിയായിരുന്നെങ്കില്‍ താന്‍ ട്രംപിന് വോട്ട് ചെയ്യുമായിരുന്നെന്ന് അവര്‍ വെളിപ്പെടുത്തി.

ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പിലാണ് കങ്കണ തന്റെ പിന്തുണ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വധശ്രമത്തില്‍ ട്രംപിന് പരിക്കേറ്റ സമയത്തുള്ള ഫോട്ടോയും കുറിപ്പിനോടൊപ്പം കങ്കണ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'വെടിയേറ്റിട്ടും അതവഗണിച്ച് പ്രസംഗം തുടര്‍ന്നയാള്‍ക്ക് താന്‍ വോട്ട് ചെയ്യും'- കങ്കണ കുറിച്ചു.

നേരത്തെയും ട്രംപിനുള്ള പിന്തുണ കങ്കണ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലായില്‍ ട്രംപിന് വെടിയേറ്റപ്പോഴാണ് കങ്കണ പിന്തുണച്ച് രംഗത്തെത്തിയത്. ട്രംപിന് തന്റെ റാലിയില്‍ വെടിയേറ്റെങ്കിലും വധശ്രമത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടതില്‍ ഇടതുപക്ഷം നിരാശരാണ്. എല്ലാവരും ജാഗ്രത പാലിക്കണമെന്നായിരുന്നു അന്ന് കങ്കണ കുറിച്ചത്.

Tags:    

Similar News