ഡല്‍ഹിയിലെ വായു മലിനീകരണം: ട്രക്ക് നിരോധനം ഉറപ്പാക്കാന്‍ പ്രവേശന കവാടങ്ങള്‍ നിരീക്ഷിക്കും; ഇടപെട്ട് സുപ്രീംകോടതി

ഡല്‍ഹിയില്‍ ട്രക്ക് നിരോധനം ഉറപ്പാക്കും, ഇടപെട്ട് സുപ്രീം കോടതി

Update: 2024-11-22 13:29 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ ട്രക്ക് നിരോധനം ഉറപ്പുവരുത്താന്‍ ഡല്‍ഹിയിലെ മുഴുവന്‍ പ്രവേശന കവാടങ്ങളും നിരീക്ഷിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനം നടപ്പാക്കുന്നതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ചെക്ക് പോയന്റുകളില്‍ നിരോധനം നടപ്പാക്കുന്നത് ഉറപ്പുവരുത്താന്‍ 13 അഭിഭാഷകരെ കമീഷണര്‍മാരായി നിയമിക്കുകയും ചെയ്തു.

ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉടനടി ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു.

കടുത്ത വായു മലിനീകരണം തടയാന്‍ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കുമ്പോഴും ദേശീയ തലസ്ഥാനത്തിന് മുകളില്‍ പുകമഞ്ഞി?ന്റെ കനത്ത പാളിയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനവും നിര്‍മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനവും ഉള്‍പ്പെടെയുള്ള കര്‍ശന മലിനീകരണ നിയന്ത്രണങ്ങള്‍ തുടരും.

'ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍-4' നടപടികള്‍ തുടരുന്നത് ചോദ്യം ചെയ്തുള്ള ഹരജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. വായു മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള അടിയന്തര നടപടികളുടെ ഒരു കൂട്ടമാണ് 'ഏഞഅജ'. അതിന് കീഴിലുള്ള പ്രവര്‍ത്തനങ്ങളുടെ ഏറ്റവും കര്‍ശനമായ വിഭാഗമാണ് 'ഘട്ടം-4'.

Tags:    

Similar News