പപ്പു യാദവിനു വന്ന ഭീഷണി സുരക്ഷ കൂട്ടാനുള്ള നാടകമെന്നു പൊലീസ്

പപ്പു യാദവിനു വന്ന ഭീഷണി സുരക്ഷ കൂട്ടാനുള്ള നാടകമെന്നു പൊലീസ്

Update: 2024-12-04 17:33 GMT

പട്‌ന: പപ്പു യാദവ് എംപിക്കു നേരെയുള്ള വധഭീഷണികള്‍ സുരക്ഷ കൂട്ടാനായി അനുയായികള്‍ നടത്തിയ നാടകമെന്നു ബിഹാര്‍ പൊലീസ്. പപ്പു യാദവിനു വാട്‌സാപില്‍ ഭീഷണി സന്ദേശമയച്ച റാം ബാബു യാദവ് എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പു പുറത്തായത്. ലോറന്‍സ് ബിഷ്‌ണോയി സംഘാംഗമെന്ന പേരിലായിരുന്നു ഭീഷണി സന്ദേശം.

റാം ബാബു യാദവിനു ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ബന്ധമില്ലെന്നു മാത്രമല്ല മുന്‍പു പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പശ്ചാത്തലവുമുണ്ട്. പപ്പു യാദവിന്റെ കൂട്ടാളികള്‍ നിര്‍ദേശിച്ചതനുസരിച്ചാണു വധഭീഷണി സന്ദേശം അയച്ചതെന്നും റാം ബാബു പൊലീസിനോടു വെളിപ്പെടുത്തി.

ഇതിനായി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും 2,000 രൂപ മാത്രമാണു കിട്ടിയതെന്നും റാം ബാബു മൊഴി നല്‍കി. ലോറന്‍സ് ബിഷ്‌ണോയി സംഘത്തില്‍നിന്നു ഭീഷണിയുണ്ടെന്ന വ്യാജേന സുരക്ഷ വര്‍ധിപ്പിക്കാനായിരുന്നു പപ്പു യാദവിന്റെ പദ്ധതിയെന്നാണു പൊലീസിന്റെ കണ്ടെത്തല്‍.

Tags:    

Similar News