അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; വീട്ടമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്; കൊലപാതകത്തിന് കേസെടുത്തു

Update: 2025-09-15 02:39 GMT

ബെംഗളൂരു: ഹൊസ്‌കോട്ടെയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഹൊണകനഹള്ളി സ്വദേശിയായ ശിവു (32)യും മക്കളായ ചന്ദ്രകല (11), ഉദയ് സൂര്യ (7)യുമാണ് മരിച്ചത്.

ജീവനൊടുക്കാന്‍ ശ്രമിച്ച് പരുക്കേറ്റ ഭാര്യ മഞ്ജുളയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ചില വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ പരുക്കേറ്റ ശിവുവിന് സ്ഥിരമായി ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News