ശരീരത്തിന്റെ പാതി ട്രാക്കില്‍; രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലില്‍ 62കാരിക്ക് അത്ഭുതരക്ഷപെടല്‍; സെക്കന്‍ഡുകള്‍ വൈകിയിരുന്നുവെങ്കില്‍ മരണം സംഭവിക്കുമായിരുന്നു എന്ന് ദൃസാക്ഷികള്‍: വീഡിയോ

Update: 2025-09-15 05:17 GMT

കൊല്‍ക്കത്ത: ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച 62കാരിക്ക് അത്ഭുതരക്ഷപെടല്‍. ബംഗാളിലെ ബകുര റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പുരുലിയ സ്വദേശിയായ സബാനി സിന്‍ഹയാണ് അപകടത്തില്‍പ്പെട്ടത്. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് പുറപ്പെട്ടുകൊണ്ടിരുന്ന ട്രെയിനിലേക്കാണ് സ്ത്രീ കയറാന്‍ ശ്രമിച്ചത്. കാല്‍ വഴുതി ശരീരത്തിന്റെ പകുതി ട്രാക്കിലേക്ക് വീണെങ്കിലും അടുത്തുണ്ടായിരുന്ന രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലാണ് ജീവന്‍ രക്ഷിച്ചത്.

എഎസ്ഐ മനീഷ് കുമാറും വനിതാ കോണ്‍സ്റ്റബിള്‍ ഗായത്രി ബിശ്വാസുമാണ് സ്ത്രീയെ പിടിച്ചുകയറ്റി സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ഏതാനും സെക്കന്‍ഡ് വൈകിയിരുന്നെങ്കില്‍ മരണം സംഭിവിക്കുമെന്ന് ഉറപ്പായിരുന്നു എന്ന് സാക്ഷികള്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെയില്‍വേ വകുപ്പിന്റെ സിസിടിവിയില്‍ പതിഞ്ഞു. പിന്നീട് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. വനിതയുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ നെറ്റിസണ്‍മാര്‍ അഭിനന്ദിച്ചുകൊണ്ടിരിക്കുകയാണ്.

റെയില്‍വേ അധികൃതര്‍ യാത്രക്കാര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിലേക്കോ ട്രെയിനില്‍നിന്നോ ഓടി കയറാന്‍ ശ്രമിക്കരുതെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി. അപകടങ്ങള്‍ ഒഴിവാക്കാന്‍ യാത്രക്കാര്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ആര്‍പിഎഫ് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Tags:    

Similar News