കൊലപാതക കേസില്‍ ജയിലില്‍ കഴയുന്ന നടന്‍ ദര്‍ശന്റെ വീട്ടില്‍ മോഷണം; കിടപ്പുമുറിയില്‍ സൂക്ഷിച്ച മൂന്നു ലക്ഷം രൂപ നഷ്ടമായി

കൊലപാതക കേസില്‍ ജയിലില്‍ കഴയുന്ന നടന്‍ ദര്‍ശന്റെ വീട്ടില്‍ മോഷണം

Update: 2025-09-15 06:11 GMT

ബംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുന്ന കന്നഡ നടന്‍ ദര്‍ശന്റെ ബംഗളൂരുവിലെ വീട്ടില്‍ മോഷണം നടന്നുവെന്ന് പരാതി. ഭാര്യ വിജയലക്ഷ്മി താമസിക്കുന്ന ബംഗളൂരു ഹൊസകെരെഹള്ളി പ്രസ്റ്റീജ് അപ്പാര്‍ട്‌മെന്റിലാണ് സംഭവം. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ കാണാതായെന്ന് വിജയലക്ഷ്മി പറഞ്ഞു.

മൈസൂരുവില്‍പോയി തിരിച്ചുവന്നപ്പോള്‍ പണം കാണാനില്ലായിരുന്നെന്നാണ് പരാതി. വീട്ടിലെ ജോലിക്കാരെ ചോദ്യംചെയ്‌തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. അപ്പാര്‍ട്‌മെന്റ് മാനേജര്‍ നല്‍കിയ പരാതിയില്‍ ചെന്നമ്മനകെരെ അച്ചുകാട്ടു പൊലീസ് കേസെടുത്തു. ദര്‍ശന് ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് വീണ്ടും പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News