മുംബൈയില്‍ നിയന്ത്രണം വിട്ടെത്തിയ ബസ് ആളുകള്‍ക്കും വാഹനങ്ങള്‍ക്കും ഇടയിലേക്ക് പാഞ്ഞു കയറി; നാലു പേര്‍ മരിച്ചു: 29 പേര്‍ക്ക് പരിക്ക്

മുംബൈയില്‍ വാഹനങ്ങള്‍ക്കും ആളുകള്‍ക്കുമിടയിലേക്ക് ബസ് പാഞ്ഞുകയറി; നാലുമരണം

Update: 2024-12-10 00:11 GMT

മുംബൈ: മുംബൈയിലെ കുര്‍ളയില്‍ ബസ് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9.50-ഓടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

അതിവേഗത്തിലെത്തിയ ബസ് ഓട്ടോറിക്ഷയിലാണ് ആദ്യം ഇടിച്ചത്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.

അമിത വേഗത്തില്‍ വരുന്ന ബസിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യിലുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Tags:    

Similar News