കഴിഞ്ഞ വര്‍ഷം വിദേശത്ത് കൊല്ലപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്തത് 86 ഇന്ത്യക്കാര്‍; കൂടുതലും അമേരിക്കയില്‍; കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

വിദേശത്ത് കൊല്ലപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്തത് 86 ഇന്ത്യക്കാര്‍

Update: 2024-12-13 17:42 GMT

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. 2023-ല്‍ 86 ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്‌തെന്നാണ് കണക്ക്. 2011ല്‍ വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തത് 29 പേരായിരുന്നെങ്കില്‍ 2022ല്‍ ഇത് 57 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 86 ആയി മാറുകയും ചെയ്തു. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്.

ഏറ്റവുമധികം ഇന്ത്യക്കാര്‍ ആക്രമിക്കപ്പെട്ടത് അമേരിക്കയിലാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. 12 സംഭവങ്ങളാണ് ഇത്തരത്തില്‍ അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുകെ, കാനഡ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് പത്ത് സംഭവങ്ങള്‍ വീതവും 2023ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയും സുരക്ഷിതത്വവും ഇന്ത്യന്‍ സര്‍ക്കാറിന് ഏറെ പ്രധാനമാണെന്ന് വിവരിക്കുന്ന റിപ്പോര്‍ട്ടില്‍ ഇത്തരം സംഭവങ്ങള്‍ വിദേശത്തെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ഗൗരവത്തിലെടുക്കുന്നുണ്ടെന്നും വിശദീകരിക്കുന്നു. 2021-ല്‍ 29, 2022-ല്‍ 57 എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളിലെ കണക്ക്.

വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ കേന്ദ്രസര്‍ക്കാരിന്റെ മുന്‍?ഗണകളില്‍ ഒന്നാണെന്നു പറഞ്ഞ കീര്‍ത്തി വര്‍ധന്‍ സിങ്, ഇത്തരം സംഭവങ്ങളില്‍ ശരിയായ അന്വേഷണം നടക്കുന്നുണ്ടോയെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നുണ്ടോയെന്നും ഉറപ്പാക്കാന്‍ ബന്ധപ്പെട്ട രാജ്യങ്ങളെ സമീപിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്വമേധയാ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കും അദ്ദേഹം വ്യക്തമാക്കി. 2019-ല്‍ 144017, 2020- 85256, 2021-163370, 2022- 225620, 2023-216219 എന്നിങ്ങനെയാണിത്. മുന്‍ വര്‍ഷങ്ങളില്‍: 2011-122819, 2012-120,923, 2013-131405, 2014-129328, 2015-131489, 2016- 141603, 2017133049, 2018-134561

അതേസമയം, വിദേശപൗരത്വത്തിനായി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ സംസ്ഥാനം തിരിച്ചുള്ള എണ്ണം ലഭ്യമല്ല. അള്‍ജീരിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ?ഗ്രീസ്, ഇറാന്‍, ഇറാഖ്, ചൈന, പാകിസ്താന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, യു.എസ്, യുകെ എന്നിങ്ങനെ ഇന്ത്യക്കാര്‍ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പേരും കേന്ദ്രമന്ത്രി പങ്കുവെച്ചു.

Tags:    

Similar News