വിവാഹരാത്രിയില്‍ ബിയറും കഞ്ചാവും വേണമെന്ന് നവവധു; ആട്ടിറച്ചി വേണമെന്നും ആവശ്യം; പറ്റില്ലെന്ന് വരന്റെ വീട്ടുകാര്‍; പൊലീസ് ഇടപെട്ടതോടെ താല്‍ക്കാലിക പരിഹാരം
വിവാഹരാത്രിയില്‍ ബിയറും കഞ്ചാവും വേണമെന്ന് നവവധു
സഹറന്‍പൂര്‍: വിവാഹരാത്രിയില്‍ ബിയറും കഞ്ചാവും വേണമെന്ന വധുവിന്റെ ആവശ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം പൊലീസ് സ്റ്റേഷനിലെത്തി. യു.പിയിലെ സഹറന്‍പൂരിലാണ് സംഭവം. പൊലീസ് ഇടപെട്ടാണ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കിയത്.
വിവാഹ ദിവസം രാത്രിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തനിക്ക് ബിയര്‍ കുടിക്കാന്‍ വേണമെന്ന് നവവധു വരനോട് ആവശ്യപ്പെടുകയായിരുന്നു. ഇത് വരന്‍ സമ്മതിച്ചു. എന്നാല്‍, ഇതിന് പിന്നാലെ തനിക്ക് കഞ്ചാവ് വേണമെന്നും വധു ആവശ്യപ്പെട്ടു. കഴിക്കാന്‍ ആട്ടിറച്ചി വേണമെന്നും പറഞ്ഞു. ഇതോടെ സംഭവം വരന്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
മദ്യപിക്കാനോ പുകവലിക്കാനോ പാടില്ലെന്ന് വരന്റെ വീട്ടുകാര്‍ നിലപാടെടുത്തതോടെ തര്‍ക്കമായി. തര്‍ക്കം രൂക്ഷമായതോടെ കുടുംബം സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.
ഇതോടെ, ഇരുവിഭാഗത്തെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പൊലീസ് ഉപദേശിച്ചു. പരാതി നല്‍കാനില്ലെന്ന് ഇരുവിഭാഗവും അറിയിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ചര്‍ച്ചചെയ്ത് പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പില്‍ ഇവര്‍ വീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു.