തമിഴ്നാട്ടിലെ വിരുദുനഗറിലുള്ള പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; ആറു മരണം; നിരവധി പേര്‍ക്ക് പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-01-04 08:03 GMT
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിലുള്ള പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ആറ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ബാലാജി എന്നയാളുടെ സായ്നാഥ് എന്ന പടക്കനിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടസമയത്ത് 35 മുറികളിലായി 80ല്‍ അധികം തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇതില്‍ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്നു.